CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 41 Seconds Ago
Breaking Now

'ഗെയിം ചേഞ്ചറി'ന് സര്‍ക്കാരില്‍ നിന്നും തിരിച്ചടി; ആ പ്രത്യേക അനുമതി റദ്ദാക്കി

തെലങ്കാന സര്‍ക്കാരില്‍ നിന്നും ശങ്കര്‍-രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചറി'ന് തിരിച്ചടി. സിനിമയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ച ഉത്തരവാണ് സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നതില്‍ അടക്കമുള്ള ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള അനുമതി പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ജനുവരി 16 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ദിനം പുലര്‍ച്ചെ 4 മണിക്ക് അധിക ഷോ പ്രദര്‍ശിപ്പിക്കാനും, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ 150 രൂപ, മറ്റു തിയേറ്ററുകളില്‍ 100 രൂപ എന്നിങ്ങനെ അധിക നിരക്ക് ഈടാക്കുന്നതിനുമായിരുന്നു അനുമതി നല്‍കിയിരുന്നത്.

ഇതിന് പുറമെ, ജനുവരി 11 മുതല്‍ 19 വരെ ഒമ്പത് ദിവസത്തേക്ക്, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ക്ക് 100 രൂപയും സിംഗിള്‍ തിയേറ്ററുകള്‍ക്ക് 50 രൂപയും അധിക നിരക്ക് ഈടാക്കാനും, ദിവസം അഞ്ച് ഷോകള്‍ പ്രദര്‍ശിപ്പിക്കാനും അനുമതിയുണ്ടായിരുന്നു. ഇതിനെതിരെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് സര്‍ക്കാര്‍ അനുമതി റദ്ദാക്കിയത്.

അതേസമയം, ചിത്രത്തിന് വലിയ കളക്ഷന്‍ നേടാനായിട്ടില്ല. ആദ്യ ദിനം 86 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. എന്നാല്‍ ഇത് 186 കോടിയാക്കി അണിയറപ്രവര്‍ത്തകര്‍ പെരുപ്പിച്ച് കാട്ടിയിരുന്നു. 186 കോടി നേടി എന്ന പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ ഫിലിം ട്രേഡ് അനലിസ്റ്റുകള്‍ ഇത് വ്യാജമാണെന്ന് അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

രാം ചരണ്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താരനിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്. ശങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.