മലപ്പുറത്ത് യുവാവിന് എംപോക്‌സ് ലക്ഷണം. ഒരാഴ്ച മുന്‍പ് ദുബൈയില്‍ നിന്ന് എത്തിയ മുപ്പത്തിയെട്ടുകാരനാണ് രോഗലക്ഷണം സംശയിക്കുന്നത്. എടവണ്ണ സ്വദേശിയായ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. രോഗസ്ഥിരീകരണത്തിന് സ്രവ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്.
പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയില്‍ പെട്ടതാണ് അധികൃതരില്‍ എംപോക്‌സ് സംശയം ഉണ്ടാക്കിയത്. ഈ മാസം ആദ്യം ഡല്‍ഹിയിലാണ് രാജ്യത്തെ ആദ്യ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന യുവാവിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി എന്നറിയപ്പെടുന്ന എംപോസ്‌ക്. മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇഗ്ലണ്ട് സ്പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.