CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 12 Seconds Ago
Breaking Now

അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്ത്, ഹൃദയഭേദകമായി പോയി എന്ന് സംവിധായകന്‍

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവന്നിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ തന്റെ ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുന്ന വീഡിയോ ദൃശ്യങ്ങള്‍ സംവിധായകന്‍ തന്നെയാണ് പങ്കുവെച്ചത്.

അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- ഒരു സുഹൃത്ത് എനിക്ക് ഇത് അയച്ചുതരിക ആയിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഹൃദയം തകര്‍ക്കുന്നു... വേറേ ഒന്ന് പറയന്‍ എല്ല ... ടെലിഗ്രാം വഴി ARM കാണേണ്ടവര്‍ കാണട്ടെ ... അല്ലെ എന്ത് പറയാനാണ്.'' ജിതിന്റെ കുറിപ്പ് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.

''ഇവരൊക്കെ വെറുതേ സമയം കളയാന്‍ വേണ്ടി സിനിമ കാണുന്നവരാണ്. ARM പോലെ ഒരു സിനിമയുടെ തീയേറ്റര്‍ അനുഭവം വേണ്ടെന്ന് വയ്ക്കുന്നത് ഭയങ്കരം തന്നെ!'' ഒരാള്‍ കുറിച്ചു, ' 8 വര്‍ഷത്തെ പ്രയത്‌നം 150? ടിക്കറ്റ് ന് വേണ്ടി ചേട്ടന്‍ 8 മിനിറ്റ് കൊണ്ട് തകര്‍ത്തല്ലോ....ഇത് കാണുമ്പോ ഹൃദയം പൊടിയുക ആണ് ചേട്ടാ.... വേണ്ടായിരുന്നു....'' മറ്റൊരാള്‍ കുറിച്ചു. എന്തായാലും ഇങ്ങനെയുള്ള പ്രവൃത്തികളിലൂടെ സിനിമയെ നശിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി ആവശ്യമാണെന്ന് കൂടുതല്‍ ആളുകളും പറയുന്നു.

ടൊവിനോ തോമസ് മൂന്ന് ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന് വലിയ രീതിയില്‍ ഉള്ള പിന്തുണയാണ് തിയറ്ററില്‍ കിട്ടുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല ചിത്രമായിട്ടാണ് എആര്‍എം വിലയിരുത്തപ്പെടുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.