CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 44 Seconds Ago
Breaking Now

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കഷ്ടത അനുഭവിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത നേതാവ്; തിരിച്ചടിച്ച് ഇന്ത്യയും

മറ്റുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തെ സ്ഥിതി ആദ്യം പരിശോധിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി നടത്തിയ പരാമര്‍ശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. ലോകത്ത് മുസ്ലീങ്ങള്‍ കഷ്ടത അനുഭവിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി അലി ഖമേനി പങ്കുവെച്ച ട്വീറ്റ് വിവാദമായിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ അഭിപ്രായങ്ങള്‍ തെറ്റിധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അവയെ ശക്തമായി അപലപിക്കുന്നുവെന്നും  വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

മറ്റുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തെ സ്ഥിതി ആദ്യം പരിശോധിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അലി ഖമേനി പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇസ്ലാമിന്റെ ശത്രുക്കളെ കുറിച്ച് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് അവസാന ഭാഗത്താണ് ഇന്ത്യയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. 'മ്യാന്‍മറിലോ, ഗാസയിലോ, ഇന്ത്യയിലോ, മറ്റേതെങ്കിലും സ്ഥലത്തോ ഒരു മുസ്ലീം അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച്  ശ്രദ്ധിക്കാതെ പോയാല്‍ നമുക്ക് സ്വയം മുസ്ലീമായി കണക്കാക്കാനാവില്ല' എന്നായിരുന്നു അലി ഖമേനിയുടെ വാക്കുകള്‍. 

ഇതാദ്യമായല്ല ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അലി ഖമേനി പ്രതികരിക്കുന്നത്. നേരത്തെ, 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും അലി ഖമേനി രംഗത്തെത്തിയിരുന്നു. കശ്മീരിലെ മുസ്ലീങ്ങളുടെ അവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം കശ്മീരില്‍ മുസ്ലീങ്ങള്‍ നേരിടുന്ന ഭീഷണികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ തടയിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.