ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി 21കാരി. ബോളിവുഡിലേയും തെന്നിന്ത്യയിലേയും മുന്‍നിര കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ജാനി മാസ്റ്റര്‍. ജാനി മാസ്റ്റര്‍ പല സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ജാനി മാസ്റ്റര്‍ക്കെതിരെ കേസെടുത്തു.
ഷെയ്ഖ് ജാനി ഭാഷയ്ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പെണ്‍കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും ഒന്നിച്ചുള്ള ഷൂട്ടിങ്ങിനിടെ ചെന്നൈ. മുംബൈ, ഹൈദരാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വച്ച് പീഡനത്തിന് ഇരയായെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. തുടരന്വേഷണത്തിനായി റായ്ദുര്‍ഗ് പൊലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറിയിട്ടുണ്ട്.