പേജര്‍- വോകി ടോക്കി ആക്രമണങ്ങളിലൂടെ ഇസ്രയേല്‍ നടത്തിയത് കൂട്ടക്കൊലയാണെന്ന് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുല്ല. തങ്ങള്‍ക്കെതിരെ നടന്നത് ഭീകരപ്രവര്‍ത്തനമാണെന്ന് അദേഹം ആരോപിച്ചു.
ലബനാന്റെ പരമാധികാരത്തിനും ജനങ്ങള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച് അന്വേഷിക്കാന്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ലെബനന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. വളരെ അപൂര്‍വമായേ ഈ രീതിയില്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ലോകത്ത് അരങ്ങേറാറുള്ളൂ. ഇസ്രയേല്‍ സകല സീമകളും ലംഘിച്ചിരിക്കുന്നു. എല്ലാ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും അപ്പുറത്തേക്ക് ശത്രു കടന്നിരിക്കുന്നു', ഹസന്‍ നസ്റല്ല പറഞ്ഞു.
മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്രായേല്‍ ശ്രമിച്ചത്. പല പേജറുകളും പ്രവര്‍ത്തിക്കാത്തതിനാലും സിച്ച് ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്രായേലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല. ഒരു സമാധാന കരാര്‍ നമുക്ക് ഇപ്പോള്‍ തയാറാക്കാമെന്നും അദേഹം പറഞ്ഞു.
യു.എസിന്റെയും ടെക് കമ്പനികളുടെയും പിന്തുണയുള്ളതുകൊണ്ട് ഇസ്രായേലിന് സാങ്കേതിക വിദ്യയുടെ മേല്‍ക്കൈ ഉണ്ടെന്നും ഹിസ്ബുള്ള തലവന്‍ പറഞ്ഞു. ഹസന്‍ നസറുള്ളയുടെ പ്രഭാഷണത്തിനിടെ ബൈറൂത് നഗരത്തിന് മുകളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പറന്നത് പൂര്‍ണ യുദ്ധത്തിലേക്ക് രാജ്യം മാറുന്നോയെന്ന ഭീതി പരത്തി.