CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 38 Seconds Ago
Breaking Now

മാഗ്‌നെറ്റ് ഫെയ്സ്ലിഫ്റ്റ് എത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം സൃഷ്ടിച്ച ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ മാഗ്‌നൈറ്റിന് പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ എത്തുന്നു. ഒക്ടോബര്‍ നാലിന് വാഹനം അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ നിസാന്‍ പുറത്തുവിട്ടിരുന്നു. കോംപാക്ട് എസ്യുവി സെഗ്മെന്റിലാണ് വാഹനം അവതരിപ്പിക്കുന്നത്.

നിലവിലുള്ള ഡിസൈനില്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെങ്കിലും വമ്പന്‍ മാറ്റങ്ങള്‍ മാഗ്‌നെറ്റ് ഫെയ്സ്ലിഫ്റ്റില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റീരിയര്‍ അപ്ഡേറ്റുകളില്‍ ബമ്പറുകളിലെ ചെറിയ പരിഷ്‌കാരങ്ങളും ഹെഡ്ലൈറ്റ്, ടെയില്‍ ലാമ്പ് ഡിസൈനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാവും. അലോയ് വീലുകള്‍ക്ക് പുതിയ 6-സ്പോക്ക് ഡിസൈനിലാണ് എത്തുന്നത്. ഇന്റീരിയറിന് അധിക ഫീച്ചറുകള്‍ സജ്ജീകരിക്കാനും സാധ്യതയുണ്ട്.

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, നവീകരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മെച്ചപ്പെട്ട സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവയായിരിക്കും വാഹനത്തിന് ഭം?ഗി നല്‍കുക. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ളവയും വാഹനത്തില്‍ ഉണ്ടാകും. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, മുന്നിലും പിന്നിലും ആംറെസ്റ്റുകള്‍ തുടങ്ങിയവ ഫെയ്സ്ലിഫ്റ്റ് വേര്‍ഷനില്‍ നിലനിര്‍ത്തും.

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്നിവ തന്നെയായിരിക്കും ഫെയ്സ്ലിഫ്റ്റിന്റെയും എഞ്ചിന്‍ ഓപ്ഷനുകള്‍. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് 10 നിയോസ്, ടാറ്റ ടിയാഗോ പോലുള്ള ഹാച്ച്ബാക്കുകളുടെ വിപണി പിടിക്കുകയായിരിക്കും മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റിന്റെ പ്രാഥമിക ലക്ഷ്യം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.