CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 40 Minutes 33 Seconds Ago
Breaking Now

25 വര്‍ഷത്തിനിടെ പുറത്തിറക്കിയത് 50 ലക്ഷം കാറുകള്‍ ! ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോര്‍സ്

50 ലക്ഷം കാറുകള്‍ പുറത്തിറക്കി ചരിത്ര നേട്ടം കുറിച്ചിരിക്കുമാകയാണ് ടാറ്റ മോട്ടോര്‍സ്. 1998 ലാണ് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ കാര്‍ വിപണിയിലേക്ക് കാലെടുത്ത് വച്ചത്. അന്നുമുതല്‍ രാജ്യത്ത് പല ജനപ്രിയ ബ്രാന്‍ഡുകളും ടാറ്റ മോട്ടേഴ്‌സ് അവതരിപ്പിച്ചിരുന്നു. മികച്ച സുരക്ഷയിലൂടെ ആളുകളെ കൈയിലെടുത്ത ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ്. 25 വര്‍ഷം കൊണ്ട് 50 ലക്ഷം വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളോടെയാണ് '50 ലക്ഷം വാഹനങ്ങള്‍' എന്ന നേട്ടം ആഘോഷിച്ചത്.

ടാറ്റ മോട്ടോര്‍സിന്റെ പുതിയ കാറുകളും എസ്‌യുവികളും ഉപയോഗിച്ച് 50 ലക്ഷം എന്ന ആകൃതി തീര്‍ത്തായിരുന്നു കമ്പനി ജീവനക്കാരുടെ ആഘോഷം. മാത്രമല്ല, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമായി ടാറ്റ കമ്പനി ആഘോഷ പ്രചാരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ കമ്പനിയുടെ ഫാക്ടറികളിലും പ്രാദേശിക ഓഫീസുകളിലും തുടരും. ക്യാമ്പയിനില്‍ കമ്പനി ഡീലര്‍ഷിപ്പുകളും സെയില്‍സ് ഔട്ട്‌ലെറ്റുകളും പുതുക്കും.

1998ല്‍ പാസഞ്ചര്‍ കാര്‍ വിപണിയില്‍ തുടക്കം കുറിച്ച ടാറ്റ മോട്ടോര്‍സ് 2004ല്‍ 10 ലക്ഷം കാറുകളുടെ വില്‍പന പൂര്‍ത്തീകരിച്ചിരുന്നു. 2010 ല്‍ 20 ലക്ഷം വില്‍പനയും 2015 ല്‍ 30 ലക്ഷം വില്‍പനയും 2020 ല്‍ 40 ലക്ഷം വില്‍പനയും കൈവരിച്ചു എന്ന പ്രത്യേകതയും ടാറ്റ മോട്ടോഴ്‌സിനുണ്ട്. കാറുകളുടെ ജനപ്രീതിയും വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താളുമാണ് 50 ലക്ഷം കാറുകള്‍ എന്നത് പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത് എന്ന് ടാറ്റ മോട്ടോര്‍സ് അധികൃതര്‍ പറഞ്ഞു. ടാറ്റ മോട്ടോര്‍സിന്റെ ചരിത്രത്തിലെ തന്നെ ഒരു ആഘോഷ നിമിഷമാണിതെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. പുതിയ നാഴികക്കല്ലുകള്‍ താണ്ടിയുള്ള ടാറ്റ മോട്ടോര്‍സിന്റെ യാത്ര, ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും ആയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാസഞ്ചര്‍ കാറുകള്‍ കൂടാതെ ട്രക്കുകള്‍, വാനുകള്‍, കോച്ചുകള്‍, ബസുകള്‍ എന്നിവയും കമ്പനി നിര്‍മ്മിക്കുന്നുണ്ട് 1945ലാണ് കമ്പനി സ്ഥാപിച്ചത്. മുമ്പ് ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് എന്നായിരുന്നു കമ്പനി അറിയപ്പെട്ടിരുന്നത്. 1954 ലാണ് കമ്പനിയുടെ ആദ്യ വാണിജ്യ വാഹനം പുറത്തിറക്കുന്നത്. വിപണിയില്‍ ടാറ്റ ഏത് വാഹനം ഇറക്കിയാലും ജനങ്ങള്‍ക്കിടയില്‍ അത് ഹിറ്റാകാറുണ്ട്. 50 ലക്ഷം കാറുകള്‍ പുറത്തിറക്കി ചരിത്രം കുറിച്ച ടാറ്റ മോട്ടോര്‍സിന്റെ ടിയാഗോ, ടിഗോര്‍, പഞ്ച്, ആള്‍ട്രോസ്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നീ മോഡലുകളാണ് ഇപ്പോള്‍ വാഹനവിപണിയില്‍ ഇടം പിടിച്ചിരിക്കുന്നത്. കൂടാതെ ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാന്‍ഡ് വിപണിയില്‍ അണിനിരത്തിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.