ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായി മാറുകയാണ് കൊറിയന്‍ ബ്രാന്‍ഡായ കിയ. സോനെറ്റ്, സെല്‍റ്റോസ്, കാരെന്‍സ്, EV6 എന്നിവ ഇന്ത്യന്‍ വിപണിയില്‍ പച്ചപിടിപ്പിക്കാന്‍ കഴിഞ്ഞ കിയ പുതിയ രണ്ട് മോഡലുകളും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിക്കുകയാണ്. കാര്‍ണിവല്‍ എംപിവി, EV9 ഇലക്ട്രിക് എസ്യുവി തുടങ്ങിയവാണ് കിയ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് ഇവ അവതരിപ്പിക്കും.
കിയ ഇവി9 ന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കംപ്ലീറ്റ് ബില്‍റ്റ് അപ്പ് യൂണിറ്റായാവും വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് EQE, ബിഎംഡബ്ല്യു iX, ഔഡി Q8 ഇ-ട്രോണ്‍ എന്നിവയോടാവും EV9 മാറ്റുരയ്ക്കുക. ക്യൂബ് ലാമ്പുകളുടെ ഇരട്ട ക്ലസ്റ്ററുകള്‍, ഡിജിറ്റല്‍ പാറ്റേണ്‍ ലൈറ്റിംഗ് ഗ്രില്‍, വെര്‍ട്ടിക്കല്‍ ഹെഡ്ലാമ്പുകള്‍ എന്നിവയാണ് ഇവി9ന്റെ ഡിസൈനെ കളര്‍ഫുള്ളാക്കുന്നത്.
സ്പോര്‍ട്ടി 21 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്നോ വൈറ്റ് പേള്‍, ഓഷ്യന്‍ ബ്ലൂ, പെബിള്‍ ഗ്രേ, പാന്തേര മെറ്റല്‍, അറോറ ബ്ലാക്ക് പേള്‍ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളോടെയാണ് വാഹനം എത്തുന്നത്. ഇന്റീരിയര്‍ വൈറ്റ് ആന്‍ഡ് ബ്ലാക്ക്, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍-ടോണ്‍ തീമുകളിലാവും ഉണ്ടാവുക. ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീല്‍ എംബ്ലം, ഡ്യുവല്‍ ഇലക്ട്രിക് സണ്‍റൂഫുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവ മറ്റ് സവിശേഷത.
99.8kWh ബാറ്ററി പായ്ക്കും ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനായി ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിലുണ്ടാവുക. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 24 മിനിറ്റിനുള്ളില്‍ ബാറ്ററി 10-80 ശതമാനം ചാര്‍ജ് ചെയ്യാം. ആറ് സീറ്റ് വാഹനമാണ് കിയ ഇവി9 ഇലക്ട്രിക് എസ്യുവി.