കാസര്‍കോട് അമ്പലത്തറ കണ്ണോത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 40 വയസുള്ള ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദാമോദരനെ(55) പൊലീസ് കസ്റ്റഡിയിലെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്.
ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താന്‍ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരന്‍ പൊലീസിന് പറഞ്ഞതായാണ് വിവരം. സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.