എറണാകുളം അങ്കമാലി അതിരൂപതയിലെ നാലു വിമത വൈദികര്‍ക്കെതിരെ നടപടി. നാലു വൈദികരെ ചുമതലകളില്‍ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഫാദര്‍ വര്‍ഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.
ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. തോമസ് വാളൂക്കാരന്‍, ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്പ് കൂടുതല്‍ വൈദികര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. എന്നാല്‍ പുറത്താക്കല്‍ അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വ്യക്തമാക്കി.