CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 17 Seconds Ago
Breaking Now

വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ് ; തട്ടിയ അഞ്ചു ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാന്‍ നടപടി തുടങ്ങി

കൊറിയര്‍ സര്‍വീസ് വഴി ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്

വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് രക്ഷപ്പെടുത്തിയത്. ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ട്രാന്‍സാക്ഷന്‍ നടക്കുന്നത് ബാങ്കിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്. 

കൊറിയര്‍ സര്‍വീസ് വഴി ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്. 5 ലക്ഷം രൂപ ഡോക്ടറില്‍ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കി. അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്. ചങ്ങനാശ്ശേരി പൊലീസിന്റെ അന്വേഷണത്തോട് ആദ്യഘട്ടത്തില്‍ ഡോക്ടര്‍ സഹകരിച്ചില്ല. ഡോക്ടറില്‍ നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. 

 




കൂടുതല്‍വാര്‍ത്തകള്‍.