CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 18 Seconds Ago
Breaking Now

കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണം താന്‍ ഉന്നയിച്ച ആരോപണങ്ങളിലേക്ക് എത്തുന്നു,അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുക ; മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന് എതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മാസപ്പടി വിവാദത്തില്‍ എസ്എഫ്ഐഒ സിഎംആര്‍എല്ലിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടേതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള അവസരം ഒരുക്കി. അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുകയെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണം താന്‍ ഉന്നയിച്ച ആരോപണങ്ങളിലേക്ക് എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ആധികാരിക തെളിവായി മാറുന്നതില്‍ സന്തോഷം. ബിജെപിയും കേന്ദ്രസര്‍ക്കാരും ആഗ്രഹിച്ചാല്‍ മറച്ചു പിടിക്കാന്‍ പറ്റാത്ത തരത്തിലുള്ള തെളിവുകള്‍ പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പിണറായിയും കുടുംബവും കൊള്ളനടത്തുന്നുവെന്നത് നിഷേധിച്ച് സിപിഐഎം എതിര്‍ത്തുനിന്നു. മന്ത്രിമാരടക്കം പറഞ്ഞകാര്യങ്ങള്‍ മൂടിവെക്കാന്‍ ശ്രമിച്ചു. പിണറായിയും കുടുംബവും കൊള്ള നടത്തിയതായി വിശ്വസിക്കാത്തതായി ബാക്കിയുള്ള സിപിഐഎം പാര്‍ട്ടിയും പിണറായിയുടെ കുടുംബവും മാത്രമാണ്. സാധാരണ കമ്മ്യൂണിസ്റ്റുകാരടക്കം അഴിമതി നടന്നതായി മനസിലാക്കി. സിപിഐഎം എത്രകാലം ജനങ്ങളെ കബളിപ്പിക്കുമെന്ന് കണ്ടറിയണം. നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന് എതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്‌ഐഒ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.