CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 27 Seconds Ago
Breaking Now

എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത ; മെക് 7ന് സിപിഐ മുഖപത്രത്തിന്റെ പിന്തുണ

വ്യായാമ പരിപാടിയില്‍ എന്തോ ഭീകര പ്രവര്‍ത്തനം നടക്കുന്നതായി പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു

മെക് 7ന് സിപിഐ മുഖപത്രത്തിന്റെ  പിന്തുണ. എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാര്‍ സംഘടനകളുമാണ്. സിപിഎമ്മിനെയോ പി മോഹനനെയോ പേരെടുത്ത് പരാമര്‍ശിക്കാതെ ആണ് മുഖപ്രസംഗം തയ്യാറാക്കിയത്. വ്യായാമ പരിപാടിയില്‍ എന്തോ ഭീകര പ്രവര്‍ത്തനം നടക്കുന്നതായി പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു

20012ല്‍ വിമുക്ത സൈനികനായ സലാഹുദ്ദീനാണ് മെക് 7 വ്യായാമ കൂട്ടായ്മക്ക്  രൂപം കൊടുത്തത്.കോവിഡ് കാലത്തിന്  ശേഷം വലിയപ്രചാരം ലഭിച്ചു.ലഘുവ്യായാമത്തിലൂടെ ആളുകളുടെ ആരോഗ്യ സംരക്ഷണം എന്നതാണ് ലക്ഷ്യം.21 ഇനം പരിശീലന പരിപാടികളാണ് ഉള്‍പ്പെടത്തിയിരിക്കുന്നത്.പരിശീലന പരിപാടി അര മണിക്കൂറില്‍ താഴൊണ്.യൂണിറ്റുകളുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാറ് പ്രമുഖരെത്താറുണ്ട്. ഓരോ സ്ഥലങ്ങളിലും പ്രാദേശിക കോര്‍ഡിനേറ്റര്‍മാരുണ്ട്.ഓരോ യൂണിറ്റിലും വാട്‌സാപ് ഗ്രൂപ്പുകളുമുണ്ട്.

മലപ്പുറത്ത് മാത്രം ആയിരത്തോളം യൂണിറ്റുകളുണ്ട്. മലബാറിലാണ് മെക് 7 കൂട്ടായ്മ വിപുലമായി പ്രവര്‍ത്തിക്കുന്നത്.വാട്‌സാപ് ഗ്രൂപ്പുകളില്‍ പോപുലര്‍ ഫ്രണ്ടുകാരുമെന്ന് ആരോപണം ഉര്‍ന്നിട്ടുണ്ട്.കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.