അഞ്ചലില്‍ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി സജീവ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചല്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമായി സജീവ് പതിയെ അടുപ്പം സ്ഥാപിച്ചു. ശേഷം പീഡനത്തിന് ഇരയാക്കി. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം അഞ്ചല്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തുടര്‍ന്നാണ് കോന്നിയില്‍ നിന്ന് സജീവിനെ പിടികൂടിയത്.