CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 38 Seconds Ago
Breaking Now

കാമുകി കൈ ഞരമ്പ് മുറിച്ചത് കണ്ട ഞെട്ടലില്‍ ഹൃദയാഘാതം ; 23 കാരന്‍ മരിച്ചു

നിയമ വിദ്യാര്‍ത്ഥിയായിരുന്ന യുവതിയും അര്‍ജുനും കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു.

കൈ ഞരമ്പ് മുറിച്ച വീഡിയോ കാമുകന് അയച്ച് യുവതി. വീഡിയോ കണ്ട യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ജഗത്പുരിയിലാണ് നടുക്കുന്ന സംഭവം. അര്‍ജുന്‍ എന്ന 23-കാരനാണ് മരിച്ചത്.

നിയമ വിദ്യാര്‍ത്ഥിയായിരുന്ന യുവതിയും അര്‍ജുനും കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മില്‍ പിണങ്ങി. അര്‍ജുന്റെ ബന്ധുക്കളിലൊരാളുമായി തര്‍ക്കത്തിലായ യുവതി അപമാനിക്കപ്പെട്ടെന്ന് പറഞ്ഞു വീട്ടിലേക്ക് തിരിച്ചുവന്ന ശേഷം കൈത്തണ്ട മുറിക്കുകയും വീഡിയോ യുവാവിന് അയച്ച് നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് കാമുകിയുടെ അമ്മയെ വിവരം അറിയിച്ചു.

യുവതിയെ പുലര്‍ച്ചെ 2.45 ഓടെ ഗുരു തേഗ് ബഹദൂര്‍ ആശുപത്രിയിലെത്തിച്ചു. നഴ്‌സിനോട് കാര്യങ്ങള്‍ വിവരിക്കുന്നതിനിടെ യുവതിയുടെ മുറിവുകള്‍ കണ്ട് യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.