CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 40 Seconds Ago
Breaking Now

'ബിജെപി പണമൊഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു, തുടര്‍ നടപടി ആവശ്യപ്പെട്ടു'; മുന്‍ ഡിജിപി നല്‍കിയ കത്ത് പുറത്ത്

2021 ആഗസ്റ്റ് ഒമ്പതിനാണ് ഡിജിപി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയത്.

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഡിജിപി അനില്‍ കാന്ത് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്ത്. ബിജെപി പണമൊഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചിരുന്നുവെന്ന് കത്തില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ തുടര്‍നടപടി എടുക്കണമെന്നും കത്തില്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ആഗസ്റ്റ് ഒമ്പതിനാണ് ഡിജിപി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയത്. കര്‍ണാടകയില്‍ നിന്നുള്ള വിവിധ വ്യക്തികളില്‍ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചുവെന്നും 2021ലെ കേരള നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഭാരവാഹികളുടെ അറിവോടെയാണ് ഈ പണം എത്തിയതെന്നുമാണ് കത്തില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കിയാണ് അന്നത്തെ സംസ്ഥാന ഡിജിപി അനില്‍കാന്ത് കത്ത് നല്‍കിയത്. കുഴല്‍പ്പണത്തിന്റെ മൂന്നരക്കോടി കൊടകരയില്‍ വെച്ച് തട്ടിയ കാര്യവും കത്തില്‍ പറയുന്നുണ്ട്. ബിജെപി തിരഞ്ഞെടുപ്പിലേക്കായി 41.40 കോടി എത്തിച്ചുവെന്നും സംഭവത്തില്‍ തുടര്‍നടപടി എടുക്കണമെന്നും കത്തില്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.