CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 6 Seconds Ago
Breaking Now

കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്നു ഡോക്ടര്‍മാര്‍, ഷാരോണ്‍ കൊലപാതക കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ഏത് കളനാശിനിയാണ് കഷായത്തില്‍ ചേര്‍ത്തതെന്നത് സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.

ഷാരോണ്‍ കൊലപാതക കേസില്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്നു ഡോക്ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കി. 2022 ഒക്ടോബര്‍ 14 ന് രാവിലെയാണ് ജ്യൂസില്‍ കലര്‍ത്തി ഗ്രീഷ്മ വിഷം ഷാരോണിന് നല്‍കിയത്. ഏത് കളനാശിനിയാണ് കഷായത്തില്‍ ചേര്‍ത്തതെന്നത് സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.

നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. പാര ക്വിറ്റ് വിഷം ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രീഷമ ഇന്റര്‍നെറ്റില്‍ അന്വേഷണം നടത്തുകയും 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്നു ഗ്രീഷ്മ മനസിലാക്കിയതായുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവന്‍ നിര്‍മല്‍കുമാര്‍ മൂന്നും പ്രതികളാണ്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.