CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 47 Minutes 25 Seconds Ago
Breaking Now

പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അര്‍ദ്ധ രാത്രി റെയ്ഡ് ; ബിജെപി സിപിഎം നാടകമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ഹോട്ടലിലെ സിസിടിവിയും പരിശോധിക്കട്ടെയെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും രാഹുല്‍ വ്യക്തമാക്കി.

പാലക്കാട്ട് കണ്ടത് ബിജെപി-സിപിഎം സംഘനൃത്തമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പണമെത്തിച്ചെന്ന വിവരം വന്നത് എവിടെനിന്നാണെന്നും ഷാഫി ചോദിച്ചു. അതേസമയം കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാള്‍ മോശമാണെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ പരിശോധനയില്‍ പ്രതികരിക്കുകയായിരുന്നു ഷാഫി.

അര്‍ദ്ധരാത്രിയില്‍ പാലക്കാട്ടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ താമസിച്ച ഹോട്ടലിലെ പരിശോധന സിപിഎം-ബിജെപി നാടകമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. റെയ്ഡില്‍ അടിമുടി ദുരൂഹതയാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള നാടകമാണ് പരിശോധനയെന്നും രാഹുല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ഹോട്ടലിലെ സിസിടിവിയും പരിശോധിക്കട്ടെയെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും രാഹുല്‍ വ്യക്തമാക്കി.

പൊലീസ് റെയ്ഡിന്റെ വിവരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം തന്നെ വിളിച്ചറിയിച്ചത്. പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാര്‍ത്ത കണ്ടപ്പോള്‍ പൊലീസിനെ ബന്ധപ്പെട്ടു. ആ വാര്‍ത്ത തെറ്റാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് റെയ്ഡില്‍ സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചുവെന്ന് ടിവി രാജേഷും ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചെന്ന് പ്രഫുല്‍ കൃഷ്ണയും പറഞ്ഞിട്ടുണ്ട്. കാന്തപുരം മുസ്ലിയാരെ കാണുന്നതിനായി താന്‍ കോഴിക്കോടേക്ക് വന്നിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെപി മുസ്തഫയുടെ ഹോട്ടലാണ് കെപിഎം ഹോട്ടലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോടേക്ക് താന്‍ പോകുന്ന യാത്രയില്‍ ദുരൂഹത ആരോപിക്കാതിരിക്കാനാണ് അതിന്റെ കാരണം താന്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐക്കാരുടെ മുറി പരിശോധിച്ചതില്‍ ബിജെപിക്കോ, ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചതില്‍ സിപിഎമ്മിനോ പ്രതിഷേധമില്ല. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരു കൂട്ടരും ഒരുമിച്ച് പ്രതിഷേധിച്ചതെന്നും രാഹുല്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.