പാലക്കാട്ടെ പൊലീസ് റെയ്ഡ് കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രി എംബി രാജേഷും അളിയനുമാണ് ഇതിന് പിന്നിലെന്നും മന്ത്രി രാജിവക്കണമെന്നും വി ഡി സതീശന് ആരോപിച്ചു. അതേസമയം സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്നും വി ഡി സതീശന് ആരോപിച്ചു.കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയതെന്നും വി ഡി സതീശന് ചോദിച്ചു. ഭരണത്തിന്റെ അവസാന കാലമായി എന്നാണ് പൊലിസുകാര്‍ മനസിലാക്കേണ്ടത്. അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണെന്നും വി ഡി സതീശന് പരിഹസിച്ചു.
പരിശോധനക്ക് സാക്ഷികള്‍ ഉണ്ടായിരുന്നോയെന്നും സതീശന് ചോദിച്ചു. ഷാനിമോള്‍ ഉസ്മാന് ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് നല്‍കിയില്ല. പാതിരാ നാടകം അരങ്ങില്‍ എത്ത് മുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യ സഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപസംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. അതേസമയം വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.