ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിലെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍. വര്‍ഗീയത കളിക്കുന്നയാളാണ് ഷാഫി. ഷാഫി ഒരേസമയം ഉമ്മന്‍ചാണ്ടിയുടെയും എതിര്പക്ഷത്തിന്റെയും ആളായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒതുക്കാന്‍ ബിജെപിയില്‍ ആരും ശ്രമിക്കുന്നില്ല. കൊടകര കുഴല്‍പ്പണക്കേസില്‍ കാര്യമില്ല. കോണ്‍ഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ കൊടകര കുഴല്‍പ്പണക്കേസ് ബാധിക്കില്ലെന്നും പത്മജാ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന് കോണ്‍ഗ്രസില്‍ നിരാശനാണെന്നും അവര്‍ പറഞ്ഞു.
'വടകരയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിനെ വിളിച്ചു പറഞ്ഞതാണ് ചേട്ടന് തൃശ്ശൂരിലേക്ക് വരരുതെന്ന്. ഇപ്പോ യുഡിഎഫ് വരും ഇപ്പോ മന്ത്രിയാകും എന്നുകരുതി ഇരിക്കുന്ന ആളാണ് ഷാഫി. വര്‍ഗീയത നന്നായി കളിക്കുന്ന ആളായതുകൊണ്ടുതന്നെ ഷാഫി വടകരയില്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോ തനിക്ക് ടെന്‍ഷനില്ല. താനിപ്പോള്‍ ചിരിച്ച മനസോടെയാണ് കോണ്‍ഗ്രസിലെ അടി കാണുന്നത്. എത്ര ഗ്രൂപ്പാണ് കോണ്‍ഗ്രസിലുള്ളത്. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴാണ് ഗ്രൂപ്പ് മാറുന്നത്. കെ മുരളീധരന് പാലക്കാട് നിന്ന് മത്സരിച്ചിരുന്നെങ്കില്‍ അദ്ദേഹമിപ്പോള്‍ മുഖ്യമന്ത്രി കാന്‍ഡിഡേറ്റാണ്. അതുണ്ടാവാതിരിക്കാനാണ് അദ്ദേഹത്തെ വെട്ടിയത്. അപ്പോള്‍ ഒരാള്‍ കുറഞ്ഞുകിട്ടി. സുധാകരന് പ്രായമാണ് ബോധമില്ല എന്നു പറഞ്ഞ് അദ്ദേഹത്തെയും മാറ്റിയില്ലേയെന്നും പത്മജ ചോദിച്ചു.