സന്ദീപ് വാര്യര്‍ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി. ജനം ചര്‍ച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
കെ പി മണികണ്ഠന്റെ ആരോപണത്തിലും കൃഷ്ണകുമാര്‍ പ്രതികരിച്ചു. 2006 നു ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇല്ലാത്തയാളാണ് കെപി മണികണ്ഠനെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 19 കൊല്ലത്തിനു മുന്‍പ് പാര്‍ട്ടിയില്‍ നിന്നും മാറിനിന്ന യാളുടെ ആരോപണങ്ങള്‍ക്ക് എന്തു മറുപടി പറയാനാണെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.
അതേസമയം കൃഷ്ണകുമാറിന്റെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പരാമര്‍ശത്തിന് മറുപടിയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. ചായ ഒരു മോശം കാര്യമല്ല എന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.
ചായക്കടക്കാരനും ഒട്ടും മോശമല്ല. താന്‍ ഇപ്പോള്‍ ചായ കുടിക്കാന്‍ പോവുകയാണെന്ന് സന്ദീപ് പരിഹസിച്ചു. നരേന്ദ്രമോദി പോലും ചായ് പേ ചര്‍ച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്ന് സന്ദീപ് മറുപടി നല്കി.