CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 49 Seconds Ago
Breaking Now

'എല്ലാം ഷാഫിയുടെ തന്ത്രം; കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിനെ അറിയിച്ചത് കോണ്‍ഗ്രസില്‍ നിന്നു തന്നെ'; പി സരിന്‍

എല്ലാവരുടെ മുറികളിലും പരിശോധന നടത്താന്‍ പോലീസ് ശ്രമിച്ചിരുന്നു.

പാലക്കാട് ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഷാഫി പറമ്പിലിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍. എല്ലാം ഷാഫിയുടെ തന്ത്രം എന്ന് പി സരിന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിന് ലഭിച്ചിരിക്കുന്നത്. പണം അവിടെ എത്തിയോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്ന് സരിന്‍ ആവശ്യപ്പെട്ടു.

എല്ലാവരുടെ മുറികളിലും പരിശോധന നടത്താന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്താണ് കോണ്‍ഗ്രസുകാരുടെ മുറികളില്‍ പരിശോധന നടത്താന്‍ പോയപ്പോള്‍ തടഞ്ഞത്. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരണമെന്ന് സരിന്‍ പറഞ്ഞു. 

രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിലെ കെപിഎം ഹോട്ടലിലെത്തി പരിശോധന നടത്തിയത്. ആരുടെ മുറികളില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധത്തിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.