CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 56 Minutes 36 Seconds Ago
Breaking Now

പാസ്റ്റര്‍ ബേബി കടമ്പനാട് നിര്യാതനായി

ലണ്ടനിലെ ബാസില്‍ഡണ്‍ ആശുപത്രിയില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പാസ്റ്റര്‍ ബേബി കടമ്പനാട് ചികിത്സയിലായിരുന്നു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും, ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമായ പാസ്റ്റര്‍ ബേബി കടമ്പനാട് (70) സന്ദര്‍ശനാര്‍ത്ഥം യു.കെ.യില്‍ ആയിരക്കവേ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലണ്ടനിലെ ബാസില്‍ഡണ്‍ ആശുപത്രിയില്‍ മരണമടഞ്ഞു.

1954-ല്‍  ചെറിയാന്‍ കെ. വര്‍ക്കിയുടെ മകനായി ജനിച്ച ഇദ്ദേഹം തിരുവചന പഠനത്തിന് ശേഷം അലഹബാദ് ,ഷാര്‍ജ,  ചന്ദനപ്പള്ളി, നരിയാപുരം ഇടക്കാട്, കിളിവയല്‍ മാലാപറമ്പ്,  തുടങ്ങി നിരവധി സഭകളില്‍ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, സുവിശേഷീകരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. സഭയുടെ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ലോക്കല്‍ - സംസ്ഥാന തലങ്ങളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഐ.പി.സി. പുത്രികാ സംഘടനകളായ പി.വൈ.പി.എ , സണ്ടേസ്‌കൂള്‍  സോണല്‍തല എക്‌സിക്യൂട്ടീവ് പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം നേതൃത്വ ശുശ്രൂഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഭാര്യ: പൊന്നമ്മ, മക്കള്‍: ഫിന്നി , ഫെബി.

വാര്‍ത്തകള്‍ നല്‍കിയത്, ജോണ്‍സണ്‍ ജോര്‍ജ്ജ്, വാറ്റ്‌ഫോര്‍ഡ്

 

 




കൂടുതല്‍വാര്‍ത്തകള്‍.