CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 45 Seconds Ago
Breaking Now

സ്വരരാഗസന്ധ്യയില്‍ വര്‍ണ്ണമാരി തൂകി കാര്‍ത്തിക്കും, അന്‍വിനും, രാജീവുമടക്കം ഗായകര്‍; 'സര്‍ഗ്ഗം സ്റ്റീവനേജ് മ്യൂസിക് & ഡീ ജെ നൈറ്റ്' സംഗീത സാന്ദ്രമായി

സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മ്യൂസിക്& ഡീ ജേ' നൈറ്റില്‍ നിറഞ്ഞു കവിഞ്ഞ സംഗീതാസ്വാദകരെ, ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച സംഗീത സ്വരരാഗരാവില്‍ വര്‍ണ്ണമഴ വര്‍ഷിച്ച് ഗായക പ്രതിഭകള്‍. 'ഓവല്‍ കമ്മ്യുണിറ്റി സെന്ററില്‍' അരങ്ങൊരുങ്ങിയ മ്യൂസിക് നൈറ്റില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് ഗായക പ്രതിഭകള്‍ നിറഞ്ഞാടിയപ്പോള്‍ സംഗീതത്തിന്റെ മത്തു പിടിച്ച ആസ്വാദക വേദിയാവുകയായിരുന്നു  സ്റ്റീവനേജ്. ഗായക പ്രതിഭകളിലെ 'പയ്യന്‍സ്' കാര്‍ത്തിക് ഗോപിനാഥ് ആസ്വാകര്‍ക്കിടയിലിറങ്ങി വന്ന് സ്വതസിദ്ധമായ നൃത്തച്ചുവടോടെ ആലപിച്ച തട്ടു പൊളിപ്പന്‍ ഗാനമടക്കം,ഗാനങ്ങള്‍ വേദിയെ സംഗീത-നൃത്ത സാന്ദ്രമാക്കിയപ്പോള്‍, ഫീമെയില്‍ വോയ്സില്‍ യു കെയിലെ പ്രശസ്ത ഗായികയും, യുഗ്മ ദേശീയ കലാപ്രതിഭയുമായിരുന്ന ആനി അലോഷ്യസ് സംഗീതരാഗഭാവങ്ങളില്‍,മധുരോദാരമായ പാട്ടുകളുമായി സദസ്സിനെ കൈയിലെടുത്തു.

ആലാപന സൗന്ദര്യത്തിന്റെ വേറിട്ട മുഖവുമായി വേദി കയ്യിലെടുത്ത കൈരളി-കപ്പ ടീ വി ഫെയിം അന്‍വിന്‍ കെടാമംഗലം സദസ്സിനെ നിമിഷ നേരം കൊണ്ട് പരിശീലിപ്പിച്ചു നടത്തിയ 'സമൂഹ ഗാന'മടക്കം ആലപിച്ച  ഗാനങ്ങള്‍ ഏറെ ആകര്‍ഷകവും ആസ്വാദ്യവുമായി.സ്റ്റാര്‍ സിംഗര്‍ ഫെയിം രാജീവ് രാജശേഖരന്‍ തന്റെ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവുകൊണ്ടും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. ഗാന നിശയെ വര്‍ണ്ണാഭവും, സംഗീതസാന്ദ്രവുമാക്കുന്നതില്‍ ഏറെ കയ്യടി നേടുവാന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായ ഡോ.രാംകുമാര്‍ ഉണ്ണികൃഷ്ണന്‍, സജിത്ത് വര്‍മ്മ, നിധിന്‍ ശ്രീകുമാര്‍, ഡോ.ആശാ നായര്‍ എന്നീ ഗായകര്‍ക്കായി.  

സര്‍ഗ്ഗം സ്റ്റീവനേജിന്റെ സ്വന്തം ഗായക പ്രതിഭകളും, യു കെ യില്‍ വിവിധ വേദികളില്‍ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിന്‍ വിജോ, ബോബന്‍ സെബാസ്റ്റ്യന്‍, ഹെന്‍ട്രിന്‍ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമല്‍, നിസ്സി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയര്‍ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവ് കൊണ്ടും സംഗീതനിശയില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് തുടങ്ങിയ 'ഡീ ജെ' സംഗീത-നൃത്ത- ആഹ്‌ളാദ വേദിയായി. ആവേശം അണപൊട്ടിയ ഡീ ജെ യില്‍ സദസ്സൊന്നാകെ ഇരിപ്പിടങ്ങളില്‍ നിന്നുമെഴുന്നേറ്റ്, നടുത്തളത്തിലിറങ്ങി, ഹര്‍ഷാരവം മുഴക്കിയും, നൃത്തച്ചുവടുകള്‍ വെച്ചും,ചൂളം വിളിച്ചും, കൈകൊട്ടിയും മതിമറന്നുള്ള ആനന്ദ ലഹരിയില്‍ വേദി ലയിച്ചു. 

സജീവ് ദിവാകരന്‍ ലൈറ്റ് & സൗണ്ടിനു നേതൃത്വം നല്‍കി. ടെസ്സി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാന്‍ ജെയിംസ് സംഗീതവേദിയെ ക്യാമറയില്‍ ഒപ്പിയെടുത്തു. സര്‍ഗ്ഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പന്‍, അലക്സാണ്ടര്‍ തോമസ്, നന്ദു കൃഷ്ണന്‍, പ്രവീണ്‍ തോട്ടത്തില്‍, ചിന്ദു ആനന്ദന്‍, വില്‍സി പ്രിന്‍സണ്‍ എന്നിവര്‍ സര്‍ഗ്ഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശക്ക് സംഘാടകത്വം വഹിച്ചു.ഗായകര്‍ക്കുള്ള ഭക്ഷണവും മറ്റും 'കറി വില്ലേജ്' ആണ് സ്‌പോണ്‍സര്‍ ചെയ്തത്. ബാനര്‍ തയ്യാറാക്കി എത്തിച്ചതില്‍  ജോണി കല്ലടാന്തി കോര്‍ഡിനേറ്റു ചെയ്തു. 

 

സര്‍ഗ്ഗം പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന്  സമാപനമായി. 

 

 

 

Appachan Kannanchira 

 

 




കൂടുതല്‍വാര്‍ത്തകള്‍.