CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 19 Seconds Ago
Breaking Now

ഓള്‍ യൂറോപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അജയ്യരായി കാര്‍ഡിഫ് ഡ്രാഗന്‍സ്

അയര്‍ലണ്ട് :കെ വി സി ഡബ്ലിന്‍ 15ആം വാര്‍ഷികാത്തൊടാനുബന്ധിച്ചു സംഘടിപ്പിച്ച ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കാര്‍ഡിഫ് ഡ്രാഗന്‍സ് വിജയികളായി.ക്ലബ് സെക്രട്ടറി ശ്രീ സാജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തില്‍ ഡെപ്യൂട്ടി ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ മുരുഗരാജ് ദാമോദരന്‍ ഭദ്രദീപം തെളിച്ചു ടൂര്‍ണമെന്റ് ഉത്ഘാടനം നിര്‍വഹിച്ചു. 

യൂറോപ്, യുകെ, മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുമുള്ള മികച്ച പത്തു ടീമുകള്‍ ആണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ഒരു തോല്‍വി പോലും ഏല്‍ക്കാതെ ആണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കാര്‍ഡിഫ് ഡ്രാഗന്‍സ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്.ലിവര്‍പൂള്‍ ലയണ്‍സ് ആണ് പൂള്‍ എ യില്‍ സെമിയില്‍ എത്തിയ രണ്ടാമത്തെ ടീം. ഒരുപാട് ആട്ടിമറികള്‍ കണ്ട പൂള്‍ ബി മത്സരത്തില്‍ നിന്നും ആഥിധേയരായ കെ വി സി ഡബ്ലിനും കെ വി സി ബിര്‍മിങ്ങമും സെമിയില്‍ എത്തി. 

ഒന്നാം സെമിയില്‍ കരുത്തരില്‍ കരുത്തന്മാരായ കാര്‍ഡിഫ് ഡ്രാഗന്‍സിന് എതിരെ ശക്തമായ മത്സരം കാഴ്ച വെക്കാന്‍ മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താരമായ റിച്ചര്‍ഡ് കുര്യന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീമിന് സാധിച്ചു. കാര്‍ഡിഫിന്റെ പവര്‍ ഹൌസ് ആയ ബിനീഷിന്റെ ടു സോണില്‍ നിനുമുള്ള കടുത്ത പ്രഹരവും സര്‍വീസ് മെഷീന്‍ അര്‍ജുന്‍ നടത്തിയ അക്രമണവും കാര്‍ഡിഫിന്റെ ഫൈനലിലേക് ഉള്ള വഴിയേ എളുപ്പമാക്കി. രണ്ടാം സെമിയില്‍ കെ വി സി യുടെ സൂപ്പര്‍ താരം പ്രിന്‍സിനെയും ഇന്ത്യന്‍ ആര്‍മിയുടെ മുന്‍ താരമായ സുമിത്തിന്റെയും ശക്തമായ അക്രമണങ്ങളെ ഡിഫെന്‍സ് ഗെയിംലൂടെ ലിവര്‍പൂലിന്റെ ദിനിഷും ഷാനുവും അവരുടെ വരുതിയില്‍ കൊണ്ട് വന്നു.

ഫൈനലില്‍ കാര്‍ഡിഫ് ഡ്രാഗന്‍സിനെ എതിരിട്ട ലിവെര്‍പൂലിനു പ്രധാന തിരിച്ചടി അവരുടെ പ്രധാന അറ്റാക്കറായ റോണിയുടെ ഇഞ്ചുറി ആയിരുന്നു. റോണിയുടെ അഭാവത്തില്‍ സനിയും ജോര്‍ലിയും ഇടവേളകള്‍ ഇല്ലാതെ അറ്റാക്ക് ചെയ്തപ്പോള്‍ ബാക്ക് കോര്‍ട്ടില്‍ നിന്നും തീതുപ്പുന്ന ''വെയ്വ് ''അറ്റാക്കുമായി ഷാനു കളം നിറഞ്ഞാടി.യൂറോപ്പിലെയും യുകെയിലെയും മികച്ച ബ്ലോക്കര്‍മാരുടെ പട്ടികയില്‍ ഉള്ള സിറാജ് എന്ന വന്മതിലും പൈപ്പ് അറ്റാക്കിലൂടെ ശിവത്താണ്ഡവവുമായി ശിവയും എല്ലാ സോണിലും മികച്ച പ്രകടനം നടത്തുന്ന വിഷ്ണുവും ഒത്തുചേര്‍ന്നപ്പോള്‍  കാര്‍ഡിഫിന്റെ തുടര്‍ച്ചയായുള്ള അഞ്ചാംമത് കിരീടതിന് അയര്‍ലണ്ട് സാക്ഷിയായി. മികച്ച അറ്റാക്കര്‍ ആയി കാര്‍ഡിഫിന്റെ നെടുതൂണ്‍ അര്‍ജുനും ബ്ലോക്ക്‌റായി ദുബായ് ടീമിന്റെ അരുണും സെറ്റര്‍ ആയി ലിവര്‍പൂളിന്റെ ബോബിയും തിരഞ്ഞെടുക്കപ്പെട്ടു. സമ്മപനസമ്മേളനത്തില്‍ ക്ലബ് ജോയിന്‍ സെക്രട്ടറി ശ്രീ ജ്യോതിഷ്, പി ആര്‍ ഒ ശ്രീ ജോമി, ശ്രീ സാംസണ്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദനം നടത്തി. വിജയികള്‍ക്ക് വേണ്ടി ഉള്ള ട്രോഫി കാര്‍ഡിഫ് ടീമിന്റെ ക്യാപ്റ്റന്‍ ജിനോയും ടീമിന്റെ മാനേജര്‍ ശ്രീ ജോസ് കാവുങ്കലും ടീം പ്രസിഡന്റ് ശ്രീ ഡോ മൈക്കിള്‍ ജോസ് എന്നിവര്‍ ചേര്‍ന്നു സ്വികരിച്ചു.കേരളക്കരയിലെ വോളിബോള്‍ മാമാങ്കങ്ങളെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു ടൂര്‍ണമെന്റ് നടത്തിയത്. നാട്ടിലെ പോലെ തന്നെ ഇപ്പോള്‍ യൂറോപ്പിലും വോളി ആരവങ്ങള്‍ തണുത്ത രാത്രികളെ പകല്‍ ആക്കുന്നു.

സുമേഷന്‍ പിള്ള

 




കൂടുതല്‍വാര്‍ത്തകള്‍.