CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Minutes 16 Seconds Ago
Breaking Now

ലിംകയുടെ ഈ വര്‍ഷത്തെ ചില്‍ഡ്രന്‍ ഫെസ്റ്റ് വന്‍ വിജയം

കഴിഞ്ഞ ദിവസം നടത്തിയ ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ്  പങ്കാളിത്തം കൊണ്ടും നടത്തിപ്പിന്റെ മികവുകൊണ്ടും കാണികളുടെ കൈയ്യടിക്ക് പത്രമായി. യുകെ മലയാളികളില്‍ കുട്ടികളുടെ നൈസര്‍ഗിക വാസനകളെ പരിപോഷിക്കുന്നതിന്റെ ഭാഗമായി ചില്‍ഡ്രന്‍ ഫസ്റ്റ് എന്ന ആശയം ആദ്യമായി തുടക്കം കുറിച്ചത് ലിവര്‍പൂളിലെ ലിംക എന്ന സംഘടനയാണ്.

 

കുട്ടികളുടെ  ഉന്നമനത്തിന് അവരുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും ഈ കഴിഞ്ഞ പതിനാറാം തീയതി ശനിയാഴ്ച മെല്ലെനിയം സെന്‍ട്രല്‍ ഹാളില്‍ വച്ച് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കലാമേളയ്ക്ക് തുടക്കം കുറിച്ചു. കാലത്ത് 9 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലിംകയുടെ പ്രസിഡന്റ് ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ് അധ്യക്ഷനായുള്ള വേദിയില്‍ ഓര്‍ത്തോഡോക്‌സ് മാഞ്ചസ്റ്റര്‍/ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  പള്ളി വികാരി ഫാദര്‍ ബിനു തോമസ് ഉദ്ഘാടനം ചെയ്തു.

 

സബ്ജൂനിയര്‍ മുതല്‍ സീനിയര്‍ വരെയുള്ള  കാറ്റഗറിയില്‍ ഏകദേശം  25 ഇല്‍ പരം മത്സര ഇനങ്ങള്‍ വിവിധ വേദികളില്‍ മാറ്റുരച്ചു,  വാശിയേറിയ മത്സരത്തില്‍ അഭികയില്‍ എല്‍സ ബിനു കലാ തിലകവും, അര്‍ജുന്‍ സജീവ് കലാ പ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ചാമ്പ്യന്മാരായി യഥാവിതം ബെഗി നേഴ്‌സില്‍ അബിയ അരുണും, സബ്ജൂനിയേഴ്‌സില്‍ അഞ്ജലി അരുണും, ജൂനിയേഴ്‌സില്‍ സാന്‍വി മഹിഖയും, സീനിയര്‍ കാറ്റഗറിയില്‍ അര്‍ജുന്‍ സജീവും തെരഞ്ഞെടുക്കപ്പെട്ടു.

 

സംഘടനയുടെ തന്നെ പ്രവര്‍ത്തകരായ സെക്രട്ടറി വിപിന്‍ വര്‍ഗീസും മുന്‍ വൈസ് പ്രസിഡന്റ് റാണി ജേക്കപ്പും പാകപ്പെടുത്തിയ വിഭവ വില്‍പ്പന ഒരു വേറിട്ട അനുഭവമായി.

 

വൈകിട്ട് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ്, യുഗ്മ കലാ വേളയില്‍ വിജയിച്ച ജൊഹാന ജേക്കബ്, ഡാന്‍  ഡെറിക്കും ചേര്‍ന്ന് നിറദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു  ലിംകയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി, ചില്‍ഡ്രന്‍ ഫെസ്റ്റ് കമ്മറ്റി മെമ്പര്‍ നിതീഷ് സോമന്‍ സ്വാഗതവും  ഈ വര്‍ഷത്തെ ചില്‍ഡ്രന്‍ ഫെസ്റ്റ് കണ്‍വീനര്‍ ശ്രീ ജയിക്കപ്പ് വര്‍ഗീസ് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി.

 

മറ്റ്  സംഘാടക സമിതി അംഗങ്ങളായ സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി വര്‍ഗീസ്, ദീപ്തി ജയകൃഷ്ണന്‍,  യുഗ്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു പീറ്റര്‍ എന്നിവരുടെ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ചില്‍ഡ്രന്‍ ഫെസ്റ്റിന്റെ വിജയം അനായാസമാക്കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.