CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 19 Seconds Ago
Breaking Now

വിസ തട്ടിപ്പ്; ഇന്‍ഫോസിസിന് 283 കോടി രൂപ പിഴയിട്ട് അമേരിക്ക

ഇമിഗ്രേഷന്‍ തട്ടിപ്പ് കേസില്‍ ചുമത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിഴ തുകയാണിത്.

വിസ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസിന് 283 കോടി കോടി രൂപ പിഴ ചുമത്തി അമേരിക്ക. 34 മില്ല്യണ്‍ ഡോളര്‍ ആണ് പിഴ തുകയായി ചുമത്തിയത്. എച്ച്-1 ബി വിസയ്ക്ക് പകരം തങ്ങളുടെ തൊഴിലാളികള്‍ക്ക് ബി-1 സന്ദര്‍ശക വിസ നല്‍കി ഇന്‍ഫോസിസ് യുഎസ് വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്പനിക്കെതിരായ ആരോപണം.

ഇമിഗ്രേഷന്‍ തട്ടിപ്പ് കേസില്‍ ചുമത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിഴ തുകയാണിത്. ഇമിഗ്രേഷന്‍ തട്ടിപ്പ് ആരോപിച്ചാണ് നാരായണമൂര്‍ത്തി സഹസ്ഥാപകനായ ഇന്‍ഫോസിസിന് പിഴ ഈടാക്കിയത്. കേസില്‍ 34 മില്ല്യണ്‍ ഡോളര്‍ സിവില്‍ സെറ്റില്‍മെന്റ് നടത്താന്‍ ഇന്‍ഫോസിസ് സമ്മതിച്ചു. വിസ തട്ടിപ്പ്, ഇമിഗ്രേഷന്‍ പ്രക്രിയകളുടെ ദുരുപയോഗം എന്നീ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ആണ് ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചത്. കമ്പനിയുടെ തൊഴില്‍ ചിലവ് കുറയ്ക്കുന്നതിനായിരുന്നു തൊഴിലാളികള്‍ക്ക് ബി-1 സന്ദര്‍ശക വിസ നല്‍കിയത്. കുറ്റാരോപണത്തിന് പിന്നാലെ ഇന്‍ഫോസിസ് ഒത്തുതീര്‍പ്പിന് സമ്മതിക്കുകയും ഭാവിയില്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനം തടയാനും വിസ രീതികളില്‍ സുതാര്യത നിലനിര്‍ത്താനും കോര്‍പ്പറേറ്റ് തലത്തില്‍ കര്‍ശനമായ പാലിക്കല്‍ നടപടികള്‍ നടപ്പിലാക്കുമെന്ന് സമ്മതിക്കുകയും ചെയ്തു.

അമേരിക്കയില്‍ പ്രൊഫഷണല്‍ ജോലിക്കെത്തുന്നവര്‍ക്ക് അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി വിസകള്‍. ഈ വിസയില്‍ എത്തുന്നവര്‍ക്ക് തൊഴിലുടമകള്‍ കൃത്യമായ വേതനം നല്‍കുകയും തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശനമായ വേതനവ്യവസ്ഥകള്‍ പാലിക്കുകയും വേണം.എന്നാല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനോ പരിശീലനത്തിനോ വേണ്ടിയുള്ള ഹ്രസ്വകാല ബിസിനസ് വിസയാണ് ബി -1 വിസകള്‍. ഇന്‍ഫോഴ്സിസിലെ എച്ച് 1 ബി തൊഴിലാളികള്‍ക്ക് ബി 1 വിസയായിരുന്നു ഇന്‍ഫോസിസ് നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.