CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 28 Seconds Ago
Breaking Now

'മാധ്യമ ധര്‍മ്മം അറിയാതെയുള്ള മാധ്യമ പ്രവര്‍ത്തനം അപകടകരം': ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയവും കാലികപ്രസക്തവുമായി

യു കെ: ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തില്‍ 'മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ബിനാമികളോ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിമ്പോസിയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  മാധ്യമ - തെരഞ്ഞെടുപ്പു ചര്‍ച്ചാ വേദികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോര്‍മുഖങ്ങളായ കെ പി സി സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ രാമചന്ദ്രന്‍, എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി രാജു പി നായര്‍,  എന്നിവരാണ് ഓണ്‍ലൈനായി നടത്തപ്പെട്ട ചര്‍ച്ചയില്‍ മുഖ്യപ്രഭാഷകരായി എത്തിയത്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ യു കെയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു.

ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് സ്വാഗതം ആശംസിച്ചു. ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും, ജനറല്‍ സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.

ഭരണകുട ഭീകരതയോടൊപ്പം മാധ്യമങ്ങളില്‍ നിന്നുമുള്ള കടുത്ത വിവേചനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെ ന്നും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരെ ഉപയോഗിച്ച് സര്‍ക്കാര്‍ കടുത്ത പ്രതിരോധമാണ് സൃഷ്ട്ടിക്കുന്നതെന്നും ഉദാഹരണം സഹിതം മുഖ്യപ്രഭാഷകനായ ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

രാഷ്ട്രപുരോഗതിയേയും സമൂഹ നന്മയെയും മുന്‍നിര്‍ത്തിയായിരുന്നു മുന്‍കാലങ്ങളിലെ പത്രപ്രവര്‍ത്തനം, എന്നാല്‍ അതിന് കടക വിരുദ്ധമായ പ്രവണതകളും, ഭരിക്കുന്ന സര്‍ക്കാരിന്റെ കൊടിയുടെ നിറം നോക്കിയുള്ള പത്രപ്രവര്‍ത്തനവുമാണ് ഇന്ന് നടക്കുന്നതെന്നും ഷീബ രാമചന്ദ്രന്‍ പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ രാഷ്ട്രീയം വളര്‍ത്തുന്നത് നീതീകരിക്കാനാവാത്ത തെറ്റാണെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും തുടര്‍ന്ന് സംസാരിച്ച രാജു പി നായര്‍ പറഞ്ഞു. ശരിയായ മാധ്യമ ധര്‍മ്മം അറിയാത്ത മാധ്യമ പ്രവര്‍ത്തകരാണ് മാധ്യമ പ്രവര്‍ത്തനങ്ങളില്‍ വന്ന ഇന്നത്തെ മൂല്യച്യൂതിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങള്‍ക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ  ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചര്‍ച്ചയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങള്‍ക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ  ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ തോമസ് ഫിലിപ്പ്, വിജീ പൈലി, ഷോബിന്‍ സാം എന്നിവര്‍ പങ്കാളികളായി. സംഘടനയുടെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, ഡോ. ജോഷി ജോസഫ്, അപ്പ ഗഫൂര്‍, മണികണ്ഠന്‍ ഐക്കാട്, വൈസ് പ്രസിഡന്റ്‌റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ഫിലിപ്പ് കെ ജോണ്‍, ലിലിയ പോള്‍, ജനറല്‍ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അഷറഫ് അബ്ദുള്ള, അജിത് വെണ്മണി, മറ്റു നാഷണല്‍ / റീജിയന്‍ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയര്‍ പരിപാടിയുടെ ഭാഗമായി.

 

റോമി കുര്യാക്കോസ് 




കൂടുതല്‍വാര്‍ത്തകള്‍.