CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 35 Seconds Ago
Breaking Now

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലിനെ കുറിച്ച് ലിവര്‍പൂള്‍ മലയാളി സമൂഹം ചര്‍ച്ച നടത്തി

ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ Terminally Ill Adults (End of Life) ബില്ലിനെപറ്റിയും, അത് മലയാളി നഴ്‌സിംഗ് സമൂഹം എങ്ങനെ നോക്കികാണുന്നു എന്നതിനെ കുറിച്ചും ലിവര്‍പൂളിലെ മലയാളി സമൂഹം വളരെ വിശദമായി ചര്‍ച്ച നടത്തി . ബില്ലിലെ നിയമപരവും സാങ്കേതികകവും ധാര്‍മികവുമായ തലങ്ങളെ കുറിച്ച് വിഷയം അവതരിപ്പിച്ചുകൊണ്ടു സംസാരിച്ച അഡ്വക്കേറ്റ് ഡൊമിനിക് കാര്‍ത്തികപ്പള്ളി വളരെ വിശദമായി വിശദികരിച്ചു .

ഈ ബില്‍ വ്യക്തി സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് കാണിക്കുന്ന ഉത്സാഹം ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് സംസാരിച്ച ശ്രീ തമ്പി ജോസ് ഇവിടുത്തെ മലയാളികളായ നഴ്‌സിംഗ് സമൂഹം കൊലപാതകത്തിന് കൂട്ടുനില്‍ക്കേണ്ടിവരും എന്ന ആശങ്കക്ക് ഒരു കാരണവും ഇല്ലന്നും,ഈ നിയമത്തില്‍ നഴ്‌സിന് ഒരു റോളും ഇല്ലെന്നു നിയമം വിശദികരിച്ചുകൊണ്ടു ചൂണ്ടിക്കാട്ടി, തുടര്‍ന്ന് സംസാരിച്ച ശ്രീ ബിജു ജോര്‍ജ് ഈ ബില്ല് ഈശ്വര വിശ്വാസവുമായി ഒരു വിരുദ്ധതയും ഇല്ലെന്നും, തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് ബില്ലില്‍ ഉള്ളെതെന്നും അഭിപ്രായപ്പെട്ടു.

ബില്ലിനെപ്പറ്റി സമഗ്രമായ ചര്‍ച്ച 3 മണിക്കൂര്‍ നീണ്ടുനിന്നു പങ്കെടുത്ത എല്ലാവര്‍ക്കും ധാരാളം അറിവിന്റെ മണിചെപ്പ് നിറക്കുന്ന പുതിയ നിരവധി വിവരങ്ങളാണ് ലഭിച്ചത് ..

സ്വയം മരിക്കാനുള്ള അവകാശം തീരാ വേദനയില്‍ കഴിയുന്നവര്‍ക്ക് അനുവദിക്കുന്ന ബില്ല് ആവശ്യം തന്നെയാണ് എന്നായിരുന്നു ബഹു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.

പ്രായമായവര്‍ വീട്ടില്‍ ഒരു ബാധ്യതയായി വരുമ്പോള്‍ അവരെ സ്വയം മരിക്കാന്‍ ഭയപ്പെടുത്തി സമ്മതിപ്പിക്കുമോ എന്ന് പലരും ചര്‍ച്ചയില്‍ സംശയം ഉന്നയിച്ചു .അത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന പഴുതകള്‍ അടച്ചുള്ള നിയമമായിരിക്കും നടപ്പിലാക്കുക എന്ന് ശ്രീ റോയ് മാത്യു അഭിപ്രായപ്പെട്ടു.

മത സംഘടനകള്‍ ഈ ബില്ലിനെതിരെ പ്രചരണം നടത്തിയിരുന്നത് ദൈവമാണ് ജീവന്‍ നല്‍കുന്നത് അതുകൊണ്ടു ദൈവത്തിനു മാത്രമാണ് ജീവന്‍ എടുക്കാന്‍ അവകാശമുള്ളൂ എന്ന വിശ്വാസത്തില്‍ നിന്നാണ് അത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ് എന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത് .

പങ്കെടുത്ത 13 പേര്‍ ബില്ലിനെ അനുകൂലിക്കുകയും 3 പേര്‍ എതിര്‍ക്കുകയും ചെയ്തു .

ശ്രീ എല്‍ദോസ് സണ്ണി സംവാദത്തിന്റെ അദ്യക്ഷനായിരുന്നു.ശ്രീ ജോയി അഗസ്തി സ്വാഗതം അശ്വംസിച്ചു.

ശ്രീ ടോം ജോസ് തടിയംപാട് പരിപാടിക്കു നന്ദി പ്രകാശിപ്പിച്ചു ..

 

 




കൂടുതല്‍വാര്‍ത്തകള്‍.