കൈരളി യൂകെ സതാംപ്ടണ്‍ പോര്‍ട്ട്‌സ്മൗത്ത് യൂണിറ്റ്‌ന്റെ നേതൃത്വത്തില്‍ വാട്ടര്‍ലൂ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രെദ്ധേയമായി മാറി.
കൈരളിയുടെ യൂണിറ്റ് പ്രസിഡന്റ് ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോര്‍ഡിനേറ്റര്‍ സുശാന്ത്, പ്രസാദ് തുടങ്ങിയവര്‍ പരിപാടികക്ക് നേതൃത്വം നല്‍കി. മലയാള ചലച്ചിത്ര രംഗത്ത് പാട്ടിന്റെ പാലാഴി തീര്‍ത്ത മഹാരഥന്മാരെ അനുസ്മരിക്കുന്ന രീതിയില്‍ തയ്യാറാക്കിയ സ്റ്റേജില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് വേറിട്ടു നിന്നു. ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ച സുശാന്തും, രഞ്ജിത്തും, ജെയ്സണും സദസ്സിനെ ആവേശത്തില്‍ ആഴ്ത്തി. വീടുകളില്‍ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിദ്ധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ പരിപാടിക്ക് മികവേകി. വീണ്ടും രണ്ട് മാസത്തില്‍ ഒരിക്കല്‍ പാട്ടുകൂട്ടം പരിപാടിക്ക് ഒത്തുചേരാം എന്ന പ്രതീക്ഷയുമായി കൈരളി യൂകെ സതാംപ്ടണ്‍ പോര്‍ട്ട്‌സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പാട്ട്കൂട്ടം പരിപാടി അവസാനിച്ചു.