യാത്രക്കിടയില്‍ കാര്‍ കുഴിയില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇംഗ്ലണ്ടില്‍ മരിച്ചു. ചിരഞ്ജീവി പന്‍ഗുലുരി എന്ന 32 കാരനാണ് മരിച്ചത്. ഇയാള്‍ ആന്ധ്ര സ്വദേശിയാണെന്ന് കരുതുന്നു. ഇംഗ്ലണ്ടിലെ ലെസ്റ്ററിലാണ് അപകടമുണ്ടായത്.കാര്‍ പൂര്‍ണമായും തകര്‍ന്നു.
നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് മാറി കുഴിയില്‍ പതിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറയുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് പരിക്കുണ്ട്. ലെസ്റ്ററില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയാണ് ചിരഞ്ജീവി. സംഭവത്തില്‍ കാറോടിച്ചിരുന്ന 27 കാരനെതിരെ അപകടകരമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തുന്നു. സാക്ഷികള്‍ക്കും തെളിവിനുമായി കാറിലെ വെബ്കാം പൊലീസ് പരിശോധിക്കുന്നുണ്ട്.