CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 15 Minutes 54 Seconds Ago
Breaking Now

അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണം; സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കരുത്; ഇസ്രയേലിന് താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍

യമനിലെ വിമാനത്താവളം ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ അവിടെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഉണ്ടായിരുന്നു

യമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട ഇസ്രയേലിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാന്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാധാരണക്കാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഒരിക്കലും ആക്രമണങ്ങളില്‍ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. യെമനിനും ഇസ്രയേലിനുമിടയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു.

യമനിലെ വിമാനത്താവളം ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ അവിടെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഉണ്ടായിരുന്നു.യെമനിലെ സനാ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

റ്റെഡ്‌റോസ് അധാനോം അത്ഭുതകരമായാണ് സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശ വാദം.

അതേസമയം, ഉള്‍നാടന്‍ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിലും പടിഞ്ഞാറന്‍ തീരത്തെ അല്‍-ഹുദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലും സന അന്താരാഷ്ട്ര വിമാനത്താവളം, ഹിസ്യാസ്, റാസ് കനാറ്റിബ് പവര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്)സ്ഥിരീകരിച്ചു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.