CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 59 Seconds Ago
Breaking Now

'സഹോദരിയെ പറ്റി മോശമായി സംസാരിച്ചു, കുടുബത്തെ അധിക്ഷേപിച്ചു'; കൊലപാതക കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയന്‍

കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതില്‍ കാരണം പറഞ്ഞ് പ്രതി റിതു ജയന്‍. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നാണ് റിതു ജയന്റെ വാദം. 

കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യമോ ലഹരിയോ ഒന്നും ഉപയോഗിച്ചിരുന്നില്ലായെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. മാനസികപരമായി പ്രശന്ങ്ങള്‍ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജിതിനെ റിതു ആക്രമിക്കാന്‍ ചെന്നപ്പോള്‍ ആദ്യം ജിതിന്റെ ഭാര്യ വിനീഷയാണ് പുറത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.