രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്‍. നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.ദിശ എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
രാഹുല്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിശയുടെ പരാതി.
നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാന്‍ തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്ന സത്രീകള്‍ക്ക് രാഹുല്‍ ഈശ്വറിന്റെ വാദങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷന്‍ കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍ ചൂണ്ടിക്കാട്ടി.
പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതായും കൂടാതെ ഇത്തരം പാനലിസ്റ്റുകളെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്നും ഷാജര്‍ പറഞ്ഞു.