CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 10 Seconds Ago
Breaking Now

ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ട്രംപ്

'ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങള്‍ ലഭിക്കേണ്ട ആവശ്യമില്ലെന്ന്' ട്രൂത് സോഷ്യല്‍ നെറ്റ് വര്‍ക്കിലാണ് ട്രംപ് പറഞ്ഞത്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. 'ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങള്‍ ലഭിക്കേണ്ട ആവശ്യമില്ലെന്ന്' ട്രൂത് സോഷ്യല്‍ നെറ്റ് വര്‍ക്കിലാണ് ട്രംപ് പറഞ്ഞത്. പരമ്പരാഗതമായി അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവര്‍ക്കും രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്.

2020ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ബൈഡന്‍ തന്റെ സുരക്ഷാ അനുമതികള്‍ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ താനും ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് വിശദീകരിച്ചു. ബൈഡനെ വിശ്വസിക്കാന്‍ ആവില്ല, രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ലഭിച്ച ഒരു റിപ്പോര്‍ട്ടില്‍ 82 കാരനായ ബൈഡന് ഓര്‍മ കുറവുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് തന്റെ സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞിരുന്നു. നേരത്തെ പങ്കെടുത്ത ഒരു ടിവി പരിപാടിയില്‍, 'ജോ നിങ്ങളെ പുറത്താക്കിയതാണ്'എന്നും ട്രംപ് പരാമര്‍ശിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.