ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍. ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഫലങ്ങള്‍ ഉടനടി വ്യക്തമല്ലെങ്കിലും കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്ന ഗാസയിലെ ഉപ്പുവെള്ളം നീക്കം ചെയ്യുന്ന പ്ലാന്റുകള്‍ പൂര്‍ണമായും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. 2 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഗാസയിലേക്കുള്ള എല്ലാ ചരക്ക് കയറ്റുമതിയും ഇസ്രായേല്‍ നിര്‍ത്തി ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്.
കഴിഞ്ഞ വാരാന്ത്യത്തില്‍ അവസാനിച്ച വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തിന്റെ വിപുലീകരണം ഇസ്രായേല്‍ ആവശ്യപ്പെട്ടെങ്കിലും ശാശ്വതമായ ഒരു വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്താമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ട് വെച്ചത്. ഞായറാഴ്ച, ഈജിപ്ഷ്യന്‍ മധ്യസ്ഥരുമായി തങ്ങളുടെ നിലപാടില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഏറ്റവും പുതിയ റൗണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് പറഞ്ഞു. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടും ചെയ്തു.
ഇസ്രായേല്‍ ഊര്‍ജ്ജ മന്ത്രി, ഇസ്രായേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന് അയച്ച പുതിയ കത്തില്‍, ഗാസയ്ക്ക് വൈദ്യുതി വില്‍ക്കുന്നത് നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു. യുദ്ധത്തില്‍ വലിയ തോതില്‍ തകര്‍ന്നിരിക്കുന്നു ഗാസയില്‍ ജനറേറ്ററുകളും സോളാര്‍ പാനലുകളും വഴിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.