സമാധാന ചര്‍ച്ചകള്‍ക്കിടെ യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ. മിസൈല്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നാല്‍പതിലധികം പേര്‍ക്ക് പരിക്കുണ്ട്. ഖര്‍കീവിലും ഒഡേസയിലും വീടുകള്‍ തകര്‍ന്നു. ഡൊണട്‌സ്‌കില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ എന്തും ചെയ്യാന്‍ സന്നദ്ധമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. കിവിയില്‍ വെച്ച് നടന്ന യുക്രെയ്ന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്. സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം, അതിനുളള നടപടികള്‍ ഒരുമിച്ച് കൈകൊളളണമെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ പ്രതിനിധികളുമായി യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന.
'കീവില്‍ വച്ച് യുക്രെയ്‌നിലെയും യുകെയിലും നയതന്ത്ര ഉദ്യേഗസ്ഥര്‍ തമ്മില്‍ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്', സെലന്‍സ്‌കി പറഞ്ഞു.