CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes 7 Seconds Ago
Breaking Now

എല്ലാ ബന്ദികളെയും ഇപ്പോള്‍ വിട്ടയക്കുക, അല്ലെങ്കില്‍ എല്ലാവരേയും കൊന്നൊടുക്കും; സോഷ്യല്‍ മീഡിയയില്‍ ഹമാസിനെതിരെ ട്രംപിന്റെ ഭീഷണി

'''ശാലോം ഹമാസ്', ഹലോ, വിട - നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, ഹീബ്രു ആശംസ ഉപയോഗിച്ചാണ് ട്രംപ് തന്റെ പോസ്റ്റ് ആരംഭിച്ചത്.

ഗാസയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയാണ് പങ്കുവെച്ചിരിക്കുന്നത്. ബുധനാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ TruthSocial- ല്‍ ഡൊണാള്‍ഡ് ട്രംപ്, അല്‍-ഖസ്സാം ബ്രിഗേഡുകളും അവിടത്തെ മറ്റ് പോരാട്ട വിഭാഗങ്ങളും തടവിലാക്കിയിരിക്കുന്ന ഇസ്രായേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍, മുനമ്പിലെ ഇരുപത് ദശലക്ഷം പലസ്തീനികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

'''ശാലോം ഹമാസ്', ഹലോ, വിട - നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, ഹീബ്രു ആശംസ ഉപയോഗിച്ചാണ് ട്രംപ് തന്റെ പോസ്റ്റ് ആരംഭിച്ചത്. ''എല്ലാ ബന്ദികളെയും ഇപ്പോള്‍ വിട്ടയക്കുക, പിന്നീട് അല്ല, നിങ്ങള്‍ കൊന്ന ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക.'' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ''ജോലി പൂര്‍ത്തിയാക്കാന്‍ ആവശ്യമായതെല്ലാം ഇസ്രായേലിന് അയക്കുന്നു'' എന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. വെള്ളിയാഴ്ച, ട്രംപ് ഭരണകൂടം ഇസ്രായേലിന് ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയതായി കോണ്‍ഗ്രസിനെ അറിയിച്ചു. ഇതില്‍ ബൈഡന്‍ ഭരണകൂടം മുമ്പ് നിര്‍ത്തിവച്ച 2,000 പൗണ്ട് 'ബങ്കര്‍-ബസ്റ്റര്‍' ബോംബുകളും ഉള്‍പ്പെടുന്നു.

''ഞാന്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല.'' ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഭീഷണിപ്പെടുത്തി. ''നിങ്ങള്‍ ജീവിതം നശിപ്പിച്ച നിങ്ങളുടെ മുന്‍ ബന്ദികളെ ഞാന്‍ ഇപ്പോള്‍ കണ്ടു. ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്!''

മിഡില്‍ ഈസ്റ്റിലേക്കുള്ള തന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രദേശത്തേക്ക് മടങ്ങാനിരിക്കുന്നതിനാള്‍, പ്രസിഡന്റ് ''അവസാന മുന്നറിയിപ്പ്'' പരാമര്‍ശിക്കുമ്പോള്‍ ഏത് സമയപരിധിയാണ് നോക്കുന്നതെന്ന് വ്യക്തമല്ല. മാര്‍ച്ച് 1 ന് ഇസ്രായേല്‍ രണ്ടാം ഘട്ടം വെടി നിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ വിസമ്മതിച്ചതോടെ ആദ്യ ഘട്ടം അവസാനിച്ചു. വെടി നിര്‍ത്തല്‍ കരാര്‍ തുടര്‍ന്നാല്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ടി വരും.

പകരം, ഒന്നാം ഘട്ടം നീട്ടണമെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്നും ഇസ്രായേല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നു. കരാറിന്റെ രണ്ടാം ഘട്ടം മാത്രമേ ഇസ്രായേലില്‍ തടവിലാക്കപ്പെട്ട പലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞു. ''നേതൃത്വത്തിന്, ഇപ്പോള്‍ ഗാസ വിട്ടുപോകാനുള്ള സമയമാണ്, നിങ്ങള്‍ക്ക് ഇപ്പോഴും ഒരു അവസരം ഉണ്ട്,'' ട്രംപ് പറഞ്ഞു, എന്നാല്‍ ഹമാസിനുള്ള ഭീഷണികളില്‍ ഒതുങ്ങി നിന്നില്ല. ഗാസയിലെ ഇരുപത് ലക്ഷം നിവാസികളെയും വധിക്കുമെന്ന് പ്രസിഡന്റ് ഭീഷണിപ്പെടുത്തി.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.