CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 33 Seconds Ago
Breaking Now

സുരക്ഷയ്ക്ക് ഭീഷണി: പാക്, അഫ്ഗാന്‍ പൗരര്‍ക്ക് യുഎസിലേക്ക് യാത്ര വിലക്ക്; മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാരെ വീണ്ടും തടയാന്‍ ട്രംപ്

സുരക്ഷയും അപകടസാധ്യതകളും കണക്കിലെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നത്.

അമേരിക്കയുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പൗരര്‍ക്ക് യുഎസിലേക്കുള്ള യാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സുരക്ഷയും അപകടസാധ്യതകളും കണക്കിലെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നത്.

ഇരു രാജ്യങ്ങള്‍ക്കും പുറമെ മറ്റുചില രാജ്യങ്ങള്‍ക്കും വിലക്ക് പുറകെ വരാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു എസിനുവേണ്ടി ജോലിചെയ്തതിന്റെപേരില്‍ താലിബാന്‍ ദ്രോഹിക്കുമെന്ന് ഭയന്ന് നാടുവിട്ട് വിവിധയിടങ്ങളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഫ്ഗാന്‍കാരെ വിലക്ക് ബാധിക്കും. യു എസിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചിരിക്കുന്നവരും ഇതിലുണ്ട്. രാജ്യസുരക്ഷയുടെ ഭാഗമായി ട്രംപിന്റെ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടിക ഈ മാസം 12-നുശേഷം അറിയാന്‍ കഴിയും.

മുന്‍പ് അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്‍ഗാമി ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.

ജനുവരി 20 ന് അധികാരമേറ്റ ശേഷം, ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിനായി യുഎസിലേക്ക് പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.