CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 50 Minutes 30 Seconds Ago
Breaking Now

ലഹരി കേസ്; ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു

ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു. എറണാകുളം അഡീ. സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേര്‍ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം.

2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. കേസില്‍ ദഏഴാം പ്രതി കുറ്റക്കാരന്‍. ഷൈന്‍ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.