മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ദ്ധനവ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമ്പോള്‍, ഒറ്റാവയും ബീജിംഗും അവരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.
അമേരിക്ക ഏര്‍പ്പെടുത്തിയ ലെവികള്‍ക്ക് മറുപടിയായി ചൊവ്വാഴ്ച മുതല്‍ യുഎസ് ഇറക്കുമതികള്‍ക്ക് കാനഡ തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു. ട്രംപിന്റെ നടപടിക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി, ബീജിംഗ് യുഎസ് കാര്‍ഷിക, ഭക്ഷ്യ ഉല്‍പന്നങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ചൈനയുടെ പിന്തുണയുള്ള ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ നടപടികള്‍ക്ക് മറുപടി നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമും തീരുമാനമെടുത്തു'' ഞങ്ങള്‍ക്ക് ഒരു പ്ലാന്‍ ബി, സി, ഡി'' ഉണ്ട് എന്നും അവര്‍ പറഞ്ഞു. ''യുഎസ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ കാരണം, അമേരിക്കക്കാര്‍ പലചരക്ക് സാധനങ്ങള്‍, ഗ്യാസ്, കാറുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരും, ആയിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.'' ട്രൂഡോ പറഞ്ഞു.