പൊലീസ് കസ്റ്റഡിയില്‍ പൊട്ടിക്കരഞ്ഞ് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ നടി രന്യ റാവു. തന്നെ കേസില്‍ കുടുക്കിയതാണെന്ന് രന്യ പറഞ്ഞു. ഇതിന് പിന്നില്‍ ഉള്ള ആളുകള്‍ ആരൊക്കെ എന്നതില്‍ ഡിആര്‍ഐ രന്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആര്‍ക്ക് വേണ്ടിയാണ് ഇത്തവണ രന്യ സ്വര്‍ണം കൊണ്ട് വന്നത് എന്നതില്‍ ഡിആര്‍ഐക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്നാണ് വിവരം.
അറസ്റ്റിലായ രന്യയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ രന്യ സംസാരിച്ച നമ്പറുകള്‍ അടക്കം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ സമാനമായ സ്വര്‍ണക്കടത്ത് കേസുകള്‍ ഒന്നിച്ചു വെച്ചും പരിശോധിക്കുന്നുണ്ട്. പതിനേഴര കോടി രൂപയുടെ സ്വര്‍ണമാണ് രന്യയുടെ പക്കല്‍ നിന്ന് പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് ആണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 14.2 കിലോ സ്വര്‍ണമാണ് ഇവര്‍ ദേഹത്ത് കെട്ടിവെച്ച് കടത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച ആണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇവരെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയത്. തുടര്‍ന്ന് ബംഗളുരു ലവല്ലെ റോഡില്‍ ഇവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2.1 കോടി രൂപയുടെ ഡിസൈനര്‍ സ്വര്‍ണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ മകള്‍ ആണ് റന്യ റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്.