CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 54 Seconds Ago
Breaking Now

വലിയ ഇതിഹാസമൊക്കെയായിരിക്കും പക്ഷേ വാക്കുകള്‍ സൂക്ഷിക്കുക, സുനില്‍ ഗവാസ്‌കര്‍ക്ക് മറുപടിയുമായി ഇന്‍സമാം

ഒരു പാകിസ്ഥാന്‍ ഷോയില്‍ സംസാരിക്കവെ, സുനില്‍ ഗവാസ്‌കര്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണമെന്നും മറ്റ് ടീമുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ബഹുമാനം കൊടുക്കുമ്പോള്‍ ഇന്‍സമാം-ഉള്‍-ഹഖ് ആവശ്യപ്പെട്ടു

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സുനില്‍ ഗവാസ്‌കറുടെ സമീപകാല പരാമര്‍ശങ്ങള്‍ പുതിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. മുന്‍ പാകിസ്ഥാന്‍ ഹെഡ് കോച്ച് ജേസണ്‍ ഗില്ലസ്പി അദ്ദേഹത്തിന്റെ പ്രസ്താവനയെ 'അസംബന്ധം' എന്ന് പറഞ്ഞപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം-ഉള്‍-ഹഖും തന്റെ അതൃപ്തി പ്രകടിപ്പിച്ചു.

ഒരു പാകിസ്ഥാന്‍ ഷോയില്‍ സംസാരിക്കവെ, സുനില്‍ ഗവാസ്‌കര്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണമെന്നും മറ്റ് ടീമുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ബഹുമാനം കൊടുക്കുമ്പോള്‍ ഇന്‍സമാം-ഉള്‍-ഹഖ് ആവശ്യപ്പെട്ടു. ''ഗവാസ്‌കര്‍ സാഹബ് സ്റ്റാറ്റുകള്‍ നോക്കണം. അദ്ദേഹം ഒരു മുതിര്‍ന്ന വ്യക്തിയാണ്, ഞങ്ങള്‍ ബഹുമാനിക്കുന്ന ഒരാളാണ്, പക്ഷേ മറ്റൊരു രാജ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍... നിങ്ങളുടെ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, അവരെ പ്രശംസിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. എന്നിരുന്നാലും, മറ്റൊരു ടീമിനെക്കുറിച്ച് അത്തരം പ്രസ്താവനകള്‍ നടത്തുന്നത് ന്യായമല്ല. അല്‍പ്പം ഉറച്ച സ്വരത്തിലാണ് ഞാന്‍ ഇത് പറയുന്നത്, ദയവായി നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക,'' അദ്ദേഹം അഭിപ്രായപ്പെട്ടു.

2025 ലെ ചാമ്പ്യന്‍സ് ട്രോഫി ലീഗ് ഘട്ടത്തില്‍ ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യയുടെ ബി ടീമിന് പോലും പാകിസ്ഥാനെ വെല്ലുവിളിക്കാന്‍ കഴിയുമെന്ന് ഗവാസ്‌കര്‍ അവകാശപ്പെട്ടു. അതേസമയം, പാകിസ്ഥാന്റെ നിലവിലെ ഫോമുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ശക്തിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗവാസ്‌കര്‍ പങ്കുവെച്ചു. ''ഇന്ത്യയുടെ ബാക്കപ്പ് സ്‌ക്വാഡിന് പോലും പാകിസ്ഥാനെ വെല്ലുവിളിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ സി ടീമിനെ സംബന്ധിച്ചിടത്തോളം, എനിക്ക് പൂര്‍ണ്ണമായും ഉറപ്പില്ല. പക്ഷേ ഒരു ബി ടീം തീര്‍ച്ചയായും അവര്‍ക്ക് കടുത്ത എതിരാളിയാകും,'' അദ്ദേഹം പറഞ്ഞു.

2021 ടി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് ശേഷം, ഇന്ത്യ പിന്നെ നടന്ന മത്സരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം 2022 ടി 20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ്, 2024 ടി 20 ലോകകപ്പ് എന്നിവയില്‍ പാകിസ്ഥാനെതിരെ വിജയങ്ങള്‍ നേടി തങ്ങളുടെ ആധിപത്യം തുടര്‍ന്നു.

എന്തായാലും ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് 2027 ഏകദിന ലോകകപ്പ് ആണ്.

 




കൂടുതല്‍വാര്‍ത്തകള്‍.