CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Seconds Ago
Breaking Now

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 30 പേര്‍ക്ക് പരിക്ക്; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി

കാംഗ്പോക്പിയില്‍ വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

ഇരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ബാധിക്കുന്നു. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനായി കേന്ദ്ര സേനയെ വിന്യസിച്ചു. സംഘര്‍ബാധ്യത സ്ഥലങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു. സൈനയത്തിന്റെ റൂട്ട് മാര്‍ച്ചും നടന്നു.30 പേര്‍ക്കാണ് ഇന്നലെ സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

കാംഗ്പോക്പിയില്‍ വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഇവിടെ സര്‍വീസ് നടത്തിയ സര്‍ക്കാര്‍ ബസിന് നേരെ കല്ലേറുണ്ടായിരുന്നു.

തുടര്‍ന്ന് സുരക്ഷാസേനയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.