CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 52 Seconds Ago
Breaking Now

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും ഇന്ന് ഗ്ലോസ്റ്ററില്‍

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹം ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു.എല്ലാ വര്‍ഷവും പോലെ ഈ വര്‍ഷവും സമുചിതമായി യൗസേപ്പിതാവിനോട് മദ്ധ്യസ്ഥം തേടി ആഘോഷിക്കുകയാണ് ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് കാതലിക് സമൂഹം.

ഇന്ന് രാത്രി ഏഴു മണിക്ക് മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് പള്ളിയില്‍വിശുദ്ധ കുര്‍ബാനയും നൊവേനയും തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.

കേരള ക്രൈസ്തവ സമൂഹം നന്നായി ആഘോഷിക്കുന്ന തിരുന്നാളാണ് ഈശോയുടെ പിതാവായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍. കഴിഞ്ഞ വര്‍ഷം പോലെ ഈ വര്‍ഷവും എല്ലാവരും ചേര്‍ന്നാണ് ഭക്ഷണം ഒരുക്കുന്നത്. വൈകീട്ട് എല്ലാവരും കൂടി ആഘോഷപൂര്‍വ്വം നേര്‍ച്ച സ്വീകരിക്കുന്നു.യൗസേപ്പിതാവിന്റെ നാമത്തില്‍ ഒരുമിക്കലിന്റെ കൂടി ആഘോഷമായി മാറുകയാണ് തിരുന്നാള്‍. 

എല്ലാവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്തും ആന്റണിയും അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.