ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധ വാരത്തിന് തുടക്കമായി ഓശാനാ തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു . രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വിശാസികള്‍ പങ്ക് ചേര്‍ന്നു , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു . കുരുത്തോലകളും വഹിച്ചുകൊണ്ട് മലയാള തനിമയാര്‍ന്ന വസ്ത്രങ്ങളും ധരിച്ച് ഓരോ മിഷന്‍ കേന്ദ്രങ്ങളുടെയും സമീപ പ്രദേശത്തു കൂടി നൂറു കണക്കിന് വിശ്വാസികള്‍ നടത്തിയ ഭക്തി നിര്‍ഭരമായ പ്രദിക്ഷിണവും നടന്നു .
വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത .
ബര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു , ഓശാനാ ഞായര്‍ മുതല്‍ ഉയിര്‍പ്പ് തിരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേല്‍വിലാസവും , കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങള്‍ രൂപത വെബ്സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് രൂപത പി ആര്‍ ഓ റെവ ഡോ ടോം ഓലിക്കരോട്ട് അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന രൂപത വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .
ഷൈമോന്‍ തോട്ടുങ്കല്‍
https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae/#mce_temp_url#