ഓശാന വിളികളാല്‍ മുഖരിതമായി ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് ചര്‍ച്ച്. യേശുക്രിസ്തുവിന്റെ ഓസ്ലേം നഗരത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഓശാന തിരുന്നാള്‍ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കതോലിക്കാ സമൂഹം ഭക്തിപൂര്‍വ്വം ആഘോഷിച്ചു. മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന ആഘോഷമായ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ നേതൃത്വം നല്‍കി. വെഞ്ചരിച്ച കുരുത്തോലകള്‍ ഏറ്റുവാങ്ങി പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തി യേശുക്രിസ്തുവിന്റെ ഓസ്ലേ നഗരത്തിലേക്കുള്ള രാജകീയ പ്രവേശനത്തേയും തുടര്‍ന്ന് ദേവാലയത്തിലേക്ക് വാതില്‍ മുട്ടിതുറന്നുകൊണ്ടുള്ള പ്രവേശനവും ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
ഗ്ലോസ്റ്റര്‍ സമൂഹം ഒന്നടങ്കം എത്തിയതോടെ പള്ളി നിറഞ്ഞു കവിയുകയും ഹാളിലും നിറയുന്ന കാഴ്ചയായിരുന്നു.ഹാളിലും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ഓശാന തിരുന്നാള്‍ ആഘോഷത്തോടെ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചു. കൈക്കാരന്മാരായ ബാബു അളിയത്ത്, ആന്റണി തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളുടേയും ഒരുമയോടെയുള്ള പ്രവര്‍ത്തനമായിരുന്നു ആഘോഷം ഗംഭീരമാകാന്‍ കാരണം. വുമണ്‍സ് ഫോറം ഒരുക്കിയ കൊഴുക്കട്ട നേര്‍ച്ചയും കഴിച്ച് ഓശാനയുടെ ചൈതന്യവുമേറ്റുവാങ്ങിയാണ് വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചത്.
തിരുകര്‍മ്മങ്ങളുടെ സമയമിങ്ങനെ
ഏപ്രില്‍ 17 പെസഹ വ്യാഴാഴ്ച തിരുകര്‍മ്മങ്ങള്‍ 3 pm
ഏപ്രില്‍ 18 ദുഖവെള്ളി തിരുകര്‍മ്മങ്ങള്‍ 9.30 a.m
ഏപ്രില്‍ 19 ദുഖശനി തിരു കര്‍മ്മങ്ങള്‍ 8.30 a,m,
ഈസ്റ്റര്‍ വിജില്‍ 5 pm
ഏപ്രില്‍ 20 ഞായര്‍ ഈസ്റ്റര്‍ ഹോളി മാസ് 8.30 a.m.
വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍
ഏവരേയും വിശുദ്ധ വാര തിരുകര്‍മ്മങ്ങളിലേക്ക് ഭക്തിപൂര്‍വ്വം സ്വാഗതം ചെയ്യുന്നു..