CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 6 Seconds Ago
Breaking Now

ലഹരി പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയ സംഭവം ; നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസ്

ഷൈന്‍ ഏത് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നോ ആര്‍ക്കൊപ്പമാണ് രക്ഷപ്പെട്ടതെന്നോ വ്യക്തതയില്ല.

ലഹരി പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസ്. ഷൈന്‍ ഒളിവില്ലെന്നാണ് വിവരം. നടനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയത്.

കലൂര്‍ ടൗണ്‍ ഹാളിനടുത്തുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ ഇന്നലെ രാത്രി 10.55 ഓടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം എത്തുന്നത്. ഹോട്ടലിന്റെ മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയിലാണ് ഷൈന്‍ ടോം ചാക്കോ റൂം എടുത്തിരുന്നത്. ഓണ്‍ലൈനില്‍ മറ്റൊരാളുടെ പേരിലായിരുന്നു മുറി എടുത്തിരുന്നത്. ഡാന്‍സാഫിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഷൈന്‍ ടോം ചാക്കോ ജനല്‍ വഴി പുറത്തേക്ക് ചാടി രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടുകയും ശേഷം സ്റ്റെയര്‍ വഴി രക്ഷപ്പെടുകയുമായിരുന്നു.

ഷൈന്‍ ഏത് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നോ ആര്‍ക്കൊപ്പമാണ് രക്ഷപ്പെട്ടതെന്നോ വ്യക്തതയില്ല. ഷൈന്‍ നിന്നിരുന്ന ഹോട്ടല്‍ റൂം ഡാന്‍സാഫ് സംഘം പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

കൊക്കൈന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ ഈയിടെയാണ് കോടതി വെറുതെ വിട്ടത്. അതിനിടെയാണ് കൊച്ചി കടവന്ത്രയില്‍ നടത്തിയ റെയ്ഡില്‍ ആയിരുന്നു കൊക്കൈനുമായി ഷൈനും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30നായിരുന്നു സംഭവം. കേസില്‍ ഷൈന്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.