നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍ സഹകരിക്കാന്‍ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു. വിന്‍സിയുടെ പിതാവ് ഇക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
അതേസമയം വിന്‍സി അലോഷ്യസ് സംഘടനങ്ങള്‍ക്ക് നല്‍കിയ പരാതി പോലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമംവുമായി ബന്ധപെട്ട കാര്യങ്ങള്‍ പരാതിയില്‍ ഇല്ലാത്തതും പോലീസിന് പരാതി കൈമാറാതത്തിന് കാരണം. വിന്‍സി നല്‍കിയ പരാതിയില്‍ മേല്‍ ഷൈന്‍ ടോമിനെതിരെ നടപടി ഉണ്ടാകും. താല്‍കാലികമായി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് നീക്കം.
തിങ്കളാഴ്ച ചേരുന്ന ഫിലിം ചേമ്പര്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യാനാവില്ല. നന്നാവാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് സിനിമ സംഘടന വ്യക്തമാക്കി. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി. ഫിലിം ചേംബര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകള്‍ക്കാണ് നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുള്ളത്. പരാതി അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെ അമ്മ നിയോഗിച്ചിരുന്നു.